Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madhyapradesh

മ​ധ്യ​പ്ര​ദേ​ശ് ബോ​ട്ട​പ​ക​ടം: ലൈ​ഫ് ജാ​ക്ക​റ്റി​നു​ള്ളി​ൽ മ​ക​നെ ചേ​ർ​ത്തു​പി​ടി​ച്ച് അ​മ്മ​യു​ടെ മൃ​ത​ദേ​ഹം

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പൂ​ര്‍ ജി​ല്ല​യി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ലൈ​ഫ് ജാ​ക്ക​റ്റി​നു​ള്ളി​ൽ നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​നെ നെ​ഞ്ചോ​ട് ചേ​ര്‍​ത്ത നി​ല​യി​ലാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള മ​റീ​ന മെ​ൻ​സി, മ​ക​ൻ തു​ഷാ​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ൽ ന​ര്‍​മ​ദാ​ന​ദി​യി​ല്‍ ബ​ർ​ഗി ഡാം ​റി​സ​ർ​വോ​യ​റി​ൽ വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ട് മ​റി​ഞ്ഞ​ത്. മു​പ്പ​തോ​ളം യാ​ത്ര​ക്കാ​രു​മാ​യി പോ​യ ക്രൂ​യി​സ് ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്‌​ച ന​ട​ത്തി​യ തെ​രച്ചി​ലി​നി​ടെ​യാ​ണ് ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ച്ച നി​ല​യി​ൽ പ​ര​സ്‌​പ​രം കെ​ട്ടി​പ്പി​ടി​ച്ചു കി​ട​ക്കു​ന്ന അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. 24 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും ഒ​മ്പ​തു​പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സം​സ്ഥാ​ന മ​ന്ത്രി​മാ​ർ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. ബോ​ട്ടി​ൽ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ധ​രി​ച്ച​വ​ർ പോ​ലും എ​ന്തു​കൊ​ണ്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി രാ​കേ​ഷ് സിം​ഗ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

പാ​ർ​ട്ടി പ​രി​ശീ​ല​ന​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി വൈ​കി​യെ​ത്തി; ശി​ക്ഷ​യാ​യി പ​ത്ത് ത​വ​ണ പു​ഷ് അ​പ് എ​ടു​പ്പി​ച്ചു

ഭോ​പ്പാ​ൽ: പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പ​രി​ശീ​ല​പ​രി​പാ​ടി​യി​ൽ വൈ​കി​യെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ൽ​കി. 10 പു​ഷ് അ​പ്പാ​ണ് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വി​ന് എ​ടു​ക്കേ​ണ്ടി വ​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ബി​ഹാ​റി​ലെ പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ നി​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ​രി​പാ​ടി​ക്കെ​ത്തി​യ​ത്. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ വൈ​കി വ​രു​ന്ന​വ​ർ​ക്ക് ശി​ക്ഷാ ന​ട​പ​ടി​യു​ണ്ടെ​ന്ന് പ​രി​ശീ​ല​ന​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യ സ​ച്ചി​ൻ റാ​വു രാ​ഹു​ൽ ഗാ​ന്ധി​യോ​ട് പ​റ​ഞ്ഞു. ഇ​തോ​ടെ എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ചോ​ദി​ച്ച രാ​ഹു​ൽ സ​ച്ചി​ൻ റാ​വു​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം 10 പു​ഷ് അ​പ്പ് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

രാ​ഹു​ലി​നൊ​പ്പം വൈ​കി​യെ​ത്തി​യ ജി​ല്ലാ അ​ധ്യ​ക്ഷ​ന്മാ​രും പു​ഷ് അ​പ്പ് എ​ടു​ത്തു. ഇ​തി​നു പി​ന്നാ​ലെ രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച് ബി​ജെ​പി രം​ഗ​ത്തെ​ത്തി. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നി​ട​യി​ലും രാ​ഹു​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ​രി​ഹാ​സം.

National

മധ്യപ്രദേശില്‍ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വെ​ച്ചു​കൊ​ന്നു; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ഭോ​പ്പാ​ൽ: ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം വെ​ടി​വെ​ച്ചു​കൊ​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്‌​നി ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്‌​ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ നീ​ലു ര​ജ​ക് (38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബൈ​ക്കി​ൽ മാ​സ്ക് ധ​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ർ ര​ജ​കി​നെ വെ‌​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. പ്രി​ൻ​സ്, അ​ക്രം ഖാ​ൻ എ​ന്നി​വ​രാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്നും ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്നും ഡി​ഐ​ജി അ​തു​ൽ സിം​ഗ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​ൽ മ​ക​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്രി​ൻ​സി​ന്‍റെ പി​താ​വ് നെ​ൽ​സ​ൺ ജീ​വ​നൊ​ടു​ക്കി. പാ​ർ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജ​കും അ​ക്രം ഖാ​നു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

Latest News

Corehub Up